#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍
Dec 12, 2024 05:37 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് കല്ലടിക്കോട് പനയംപാടത്ത് ലോറി മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം.

പനയംപാടം സ്ഥിരം അപകടങ്ങള്‍ നടക്കുന്ന മേഖലയെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടങ്ങള്‍ സ്ഥിരം കാഴ്ചയാണെന്നും കളക്ടര്‍ ഇടപെടാതെ പിരിഞ്ഞു പോവില്ലെന്നും പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വ്യക്തമാക്കി.

അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. നാട്ടുകാരുടെ പരാതി അധികൃതര്‍ കേള്‍ക്കുന്നില്ലെന്നാണ് ആരോപണം.

അപകടത്തില്‍ മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു.

കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

സിമന്റ് ലോഡ് വഹിച്ച ലോറിയാണ് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്.

#Constant #dangerzone #unscientific #smooth #Locals #blocked #road #due #Kalladikodeaccident

Next TV

Related Stories
#periyadoublemurdercase | പെരിയ കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ നടപടി; പരാതി നൽകാൻ ഒരുങ്ങി കുടുംബങ്ങൾ

Jan 6, 2025 07:40 AM

#periyadoublemurdercase | പെരിയ കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ നടപടി; പരാതി നൽകാൻ ഒരുങ്ങി കുടുംബങ്ങൾ

കുറ്റവിമുക്തരായ പത്ത് പേരെ പ്രതി ചേർക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സത്യനാരായൺ...

Read More >>
#Complaint  |ക്ലാസ്സിലെ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

Jan 6, 2025 07:30 AM

#Complaint |ക്ലാസ്സിലെ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

ഇരിപ്പിടം മാറിയിരുന്നതിന് മുഖത്ത് അടിച്ചതായും പിടിച്ചു തള്ളിയതായും വിദ്യാർഥി പൊലീസിന് മൊഴി...

Read More >>
#accident |   കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം,  യാത്രക്കാ‍ർക്ക് പരിക്ക്

Jan 6, 2025 07:08 AM

#accident | കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, യാത്രക്കാ‍ർക്ക് പരിക്ക്

യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതായാണ് ലഭിക്കുന്ന വിവരം....

Read More >>
#suicide |   ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Jan 6, 2025 06:38 AM

#suicide | ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വെട്ടുറോഡ് കരിയില്‍ വൃന്ദാവന്‍ വീട്ടില്‍ ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയാണ്...

Read More >>
#sexualassault |  സ്കൂൾ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Jan 6, 2025 06:18 AM

#sexualassault | സ്കൂൾ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പ്രതിയുടെ ഓട്ടോയിലാണ് വിദ്യാര്‍ത്ഥിനി സ്കൂളിലും ട്യൂഷനും...

Read More >>
Top Stories